കുടിവെള്ളം തടയരുതെന്ന് കോട്ടയത്ത് നിർദ്ദേശം മറ്റുള്ള ജില്ലകളിലും പരാതികളുണ്ട്.

കുടിവെള്ളം തടയരുതെന്ന് കോട്ടയത്ത് നിർദ്ദേശം മറ്റുള്ള ജില്ലകളിലും പരാതികളുണ്ട്.
Oct 27, 2024 08:29 PM | By PointViews Editr


കോട്ടയം: കേരളത്തിൽ പല ജില്ലകളിലും ഗുണഭോക്തൃ സമിതികൾ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് വ്യക്തികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. സമാനമായി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഗുണഭോക്തൃ സമിതികൾ കുടിവെള്ളം നിഷേധിക്കുന്നതിനെതിരേ നടപടിയെടുണം എന്ന് കോട്ടയം ജില്ലാ വികസന സമിതിയിൽ ആവശ്യമുയർന്നത്.

. ഇതിനെതിരേ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ നടപടികളെടുക്കണമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശിച്ചു. കുടിവെള്ളം നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ നിർദേശം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നൽകണമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

കണക്ഷനുകൾ നിഷേധിക്കുന്നതായും വിവേചനപരമായ ഫീസുകൾ കുടിവെള്ള കണക്ഷൻ നൽകുന്നതിനു വാങ്ങുന്നതായുമുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഗുണഭോക്തൃ സമിതി കൺവീനർ അടക്കമുള്ളവരെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനു നിർദേശിക്കണം. ഗുണഭോക്തൃ സമിതികളുടെ കാര്യത്തിൽ ഓഡിറ്റിങ്ങിന് നടപടികളെടക്കണം. പ്രവർത്തനരഹിതമായ ഗുണഭോക്തൃ സമിതികൾ പിരിച്ചുവിട്ടു പുതിയതു രൂപീകരിക്കാൻ തദ്ദേശ സ്ഥാപന അധികൃതർ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.

കാഞ്ഞിരപ്പള്ളിയുൾപ്പെടെയുള്ള ടൗണുകളിൽ കച്ചവടക്കാൻ നടപ്പാത കൈയേറിയതായി ജനപ്രതിനികൾ കഴിഞ്ഞ ജില്ലാവികസന സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോൾ 2014ലെ തെരുവുകച്ചവടക്കാരുടെ ജീവനോപാദിയും നിയന്ത്രണവും സംബന്ധിച്ച കേന്ദ്രസർക്കാർ ചട്ടവും ഇതുസംബന്ധിച്ച സുപ്രീം കോടതി മാർഗനിർദേശങ്ങളും പാലിച്ചായിരിക്കണം നടപടികൾ എന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പദ്ധതികൾ എൺപതു ശതമാനത്തിൽ അധികം പൂർത്തീകരിച്ചതായി ജില്ലാ വികസനസമിതിയോഗം അറിയിച്ചു. ചങ്ങനാശേരി കെ.എസ്.ആർ.സി.സി. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷൻ തുറന്നുകൊടുത്തിട്ടുണ്ടെന്നും കൈകാര്യം ചെയ്യലിന് സുലഭ എന്ന സ്വകാര്യഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും യോഗം അറിയിച്ചു.

അപകടകരമായ മരങ്ങൾ മുറിച്ചുനീൽക്കാൻ ആവശ്യപ്പെട്ടുള്ള നിർദേശങ്ങളിൽ തദ്ദേശ സ്വയംഭരണസെക്രട്ടറിമാർ അലംഭാവം കാണിക്കുന്നത് ഗൗരവതരമായി കാണുമെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി.

വലിയ സ്ഥലങ്ങൾ പ്‌ളോട്ട് തിരിച്ചു വിൽക്കുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ മറികടക്കുന്നതായുള്ള പരാതികൾ വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു.

കഞ്ഞിക്കുഴി മുതൽ കളക്‌ട്രേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള നിരവധി ആളുകൾക്കു കുടിവെള്ളം ലഭ്യമല്ലാതായ സ്ഥിതിക്കു പരിഹാരം കാണുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണ്. കേന്ദ്രമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നിർദേശപ്രകാരം പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ട ദേശീയപാത റോഡിനെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിച്ചിണ്ടെന്നും അംഗീകാരം ലഭിച്ചശേഷം പുതുക്കിയ ഭരണാനുമതിക്കായി സമർപ്പിക്കുമെന്നും ജലഅതോറിട്ടി യോഗത്തിൽ അറിയിച്ചു.

There are also complaints in other districts about the Kottayam directive not to block drinking water.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories